കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കരിപ്പൂരിലേക്ക്

Jaihind News Bureau
Saturday, August 8, 2020

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമാനാപകടം ഉണ്ടായ കരിപ്പൂരിലേക്ക് യാത്രതിരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കൊപ്പമാണ് അദ്ദേഹം കരിപ്പൂരിലേക്ക് തിരിച്ചത്. ഉച്ചയോട് കൂടി ഇരുവരും ദുരന്തസ്ഥലത്തെത്തും.

ദുരന്തത്തിലകപ്പെട്ടവരെ സഹായിക്കാന്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്‍പന്തിയിലുണ്ടാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. കൊവിഡ്‌ മഹാമാരി മറന്നുകൊണ്ട് ഇടുക്കിയിലും കോഴിക്കോടും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നവരെ അദ്ദേഹം അഭിനന്ദിച്ചു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും അടിയന്തര സഹായം എത്തിക്കാൻ വേണ്ട നടപടികളാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

teevandi enkile ennodu para