കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണം ജൂലൈ 24 ന്; മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവർ പങ്കെടുക്കും

Jaihind Webdesk
Sunday, July 23, 2023

 

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരണം കെപിസിസിയുടെ നേതൃത്വത്തിൽ ജൂലൈ 24ന് സംഘടിപ്പിക്കുമെന്ന് കെപിസിസി സംഘടനാ ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ വൈകുന്നേരം 4 ന് ആണ് അനുസ്മരണം സംഘടിപ്പിക്കുന്നത്.

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കോൺഗ്രസിന്‍റെ സമുന്നത നേതാക്കൾ, വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ, മന്ത്രിമാർ, ജനപ്രതിനിധികൾ, മതമേലധ്യക്ഷന്മാർ, സാമുദായിക സംഘടനാ നേതാക്കൾ, കലാ-സാംസ്‌കാരിക-ചലച്ചിത്ര രംഗത്തെ പ്രഗത്ഭർ തുടങ്ങി സമൂഹത്തിന്‍റെ എല്ലാ മേഖലകളിലുമുള്ളവർ പങ്കെടുക്കും.