പുതുമുന്നേറ്റത്തിന് ഊർജപ്രവാഹമായി ചിന്തന്‍ ശിബിരം; കോഴിക്കോട് പ്രഖ്യാപനത്തോടെ സമാപനം

Jaihind Webdesk
Sunday, July 24, 2022

കോഴിക്കോട്: കോൺഗ്രസിന് നവ മുന്നേറ്റത്തിന് ഊർജം പകർന്ന് കോഴിക്കോട് ചിന്തൻ ശിബിരത്തിന് സമാപനം. നവ സങ്കൽപ് ചിന്തൻ ശിബിരത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി കോഴിക്കോട് പ്രഖ്യാപനം നടത്തി.

പ്രക്ഷോഭ രീതികൾ കാലോചിതമായി പരിഷ്‌കരിക്കും. യുവാക്കൾക്കും സ്ത്രീകൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പുവരുത്തും. 20 പാർലമെന്‍റ് സീറ്റുകൾ ലക്ഷ്യം. മുന്നണി വിപുലീകരിക്കാനും തീരുമാനമായി. അതേസമയം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിർശനവും ഉണ്ടായി.

ഒരു മുഖ്യമന്ത്രിയും നേരിടാത്ത ആരോപണങ്ങൾ പിണറായി വിജയൻ നേരിടുന്നുവെന്ന് കെ സുധാകരൻ എംപി ചൂണ്ടിക്കാട്ടി. സംഘപരിവാറിന്‍റെ സാമന്തന്മാരായി കേരളത്തിലെ സിപിഎം മാറി. കോൺഗ്രസ് നേതാക്കളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.