‘കൊവിഡ് പ്രതിരോധം ബഡായി ആകരുത്, ഊർജിതമാക്കണം’ ; മഹാമാരിയെ നേരിടാന്‍ പ്രതിപക്ഷം ഒപ്പമുണ്ടെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, April 24, 2021

തിരുവനന്തപുരം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ യുഡിഎഫ് സർക്കാരിന് ഒപ്പമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് പ്രതിരോധം ബഡായിയാകരുതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ വിളിക്കുന്ന സർവകക്ഷി യോഗത്തോട് സഹകരിക്കും. പ്രതിരോധ പ്രവർത്തനങ്ങൾ ഉർജിതമാക്കണം. ആശുപത്രികൾ സർവസജ്ജമാക്കി നിർത്തണം. സൗജന്യ വാക്സിൻ സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചതാണ്. ഇപ്പോൾ പണം ഇല്ലെന്നു പറയുന്നത് ജനങ്ങളെ പറ്റിക്കലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അനാവശ്യ പരിഭ്രാന്തി പരത്തുന്നത് ഒഴിവാക്കണം. കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സർക്കാരിന് ഒപ്പം നിൽക്കാൻ പ്രവർത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു. കാരുണ്യ പദ്ധതിയുമായി കൂടുതൽ ആശുപത്രികൾ സഹകരിക്കണം. വാക്‌സിൻ സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. കേന്ദത്തിന്‍റെ വാക്സിൻ നയം തെറ്റായ നടപടിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നില കൂട്ടിചേർത്തു.