കൊല്ലം ജില്ലയെ രാജ്യത്തെ ആദ്യ സമ്പൂർണ ഭരണഘടനാ സാക്ഷരജില്ലയായി പ്രഖ്യാപിച്ചു

Jaihind Webdesk
Saturday, January 14, 2023

കൊല്ലം: കൊല്ലം ജില്ലയെ രാജ്യത്തെ ആദ്യ സമ്പൂർണ ഭരണഘടനാ സാക്ഷരജില്ലയായി പ്രഖ്യാപിച്ചു.  കൊല്ലത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കൊല്ലം സമ്പൂർണ ഭരണഘടനാസക്ഷരത കൈവരിച്ചതായ പ്രഖ്യാപനം നടത്തിയത്. ഭരണഘടനാമൂല്യങ്ങള്‍ ജീവിതവുമായി വിളക്കിച്ചേര്‍ക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിലെ 10 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവരെയും ഭരണഘടനയുടെ മൂല്യങ്ങളെ കുറിച്ചും പൗരന്മാരുടെ അവകാശങ്ങളെ കുറിച്ചും ചുമതലകളെ കുറിച്ചും ബോധവൽക്കരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഭരണഘടനാ മൂല്യങ്ങളെ കുറിച്ചുള്ള ക്ലാസുകൾ എടുത്തും കൈപ്പുസ്തക വിതരണം നടത്തിയും വിവിധ കേന്ദ്രങ്ങളിൽ ഭരണഘടനയുടെ ആമുഖം സ്ഥാപിച്ചുമാണ് പദ്ധതി പ്രവർത്തികമാക്കിയത്.