കുഴല്‍പ്പണക്കേസില്‍ കെ.സുരേന്ദ്രനെ ചോദ്യംചെയ്യുന്നു ; പൊലീസ് ക്ലബ്ബിനുമുന്നില്‍ വന്‍ പൊലീസ് സന്നാഹം

Jaihind Webdesk
Wednesday, July 14, 2021

തൃശൂർ : കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ചോദ്യംചെയ്യുന്നു. തൃശൂര്‍ പൊലീസ് ക്ലബ്ബിലാണ് ചോദ്യംചെയ്യല്‍. പൊലീസ് ക്ലബ്ബിനുമുന്നില്‍ വന്‍പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാൻ സുരേന്ദ്രന് കഴിഞ്ഞയാഴ്ച അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു.  കോഴിക്കോട്ടെ വീട്ടിൽ നേരിട്ടെത്തിയാണ് നോട്ടീസ് കൈമാറിയത്.