സർവകലാശാലകളിലെ നിയമന അട്ടിമറിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ.എസ്.യു

Jaihind News Bureau
Friday, February 12, 2021

KM-Abhijith

തിരുവനന്തപുരം :സർവകലാശാലകളിലെ നിയമന അട്ടിമറിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്ത്. വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും അഭിജിത്ത് വ്യക്തമാക്കി. അതേ സമയം ഇടതു സർക്കാരിന്‍റെ വിദ്യാർഥി- യുവജന വിരുദ്ധതയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് കെ.എസ്.യുവിന്‍റെ തീരുമാനം. ഫെബ്രുവരി 14 ന് സിഎം അറ്റ് ക്യാംപസ് പരിപാടി നടക്കുന്ന കാലിക്കറ്റ് സർവകലാശാലയിലേക്ക് കെ.എസ്.യു മാർച്ച് സംഘടിപ്പിക്കുമെന്നും കെ.എം അഭിജിത്ത് വ്യക്തമാക്കി.