ക്വട്ടേഷന്‍ സംഘങ്ങളെ സിപിഎമ്മിന് ഭയം ; ആകാശ് തില്ലങ്കേരിയുടെ ഭീഷണിക്കു മുന്നിൽ നേതാക്കൾ പതറി : കെ.കെ രമ

Jaihind Webdesk
Tuesday, June 29, 2021

കോഴിക്കോട് : ക്വട്ടേഷന്‍ സംഘങ്ങളെ സിപിഎമ്മിന് ഭയമാണെന്ന് കെ.കെ രമ എംഎൽഎ. ആകാശ് തില്ലങ്കേരിയുടെ ഭീഷണിക്കു മുന്നിൽ സിപിഎം നേതാക്കൾ പതറി.  മറുപടി പറയാത്തത് കൂടുതൽ  നേതാക്കൾ സ്വർണ്ണക്കടത്ത് കേസിലടക്കം ഉള്‍പ്പെടുമെന്ന ഭയം കൊണ്ടാണ്. ആരോപണം നേരിടുന്നവർക്കെതിരെ പാർട്ടി നടപടി എടുത്തതുകൊണ്ട് കാര്യമില്ല. ഇവരെയൊക്കെ സിപിഎം സംരക്ഷിക്കുന്നതാണ് കണ്ടതെന്നും കെ.കെ രമ പറഞ്ഞു.