റേഷൻ കാർഡുകളിലെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു ; വില ലിറ്ററിന് 41 രൂപയായി വർധിപ്പിച്ചു

Jaihind Webdesk
Thursday, May 13, 2021

 

തിരുവനന്തപുരം: കേന്ദ്ര വിഹിതം കുറഞ്ഞതോടെ സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു. നീല, വെള്ള കാർഡുകാർക്ക് മൂന്ന് മാസത്തേക്കുള്ള  മണ്ണെണ്ണ വിഹിതം ഒന്നര ലിറ്ററിൽ നിന്ന് അരലിറ്ററാക്കി കുറച്ചു. പിങ്ക്, മഞ്ഞ കാർഡുകാർക്കുള്ള  വിഹിതം മൂന്ന് ലിറ്ററിൽ നിന്ന് ഒരുലിറ്ററാക്കിയും കുറച്ചു.

വൈദ്യുതി കണക്ഷൻ ഇല്ലാത്തവർക്ക് 12 ലിറ്റർ നൽകിയിരുന്നത് എട്ട് ലിറ്ററായി കുറച്ചു. കേന്ദ്ര വിഹിതം കുറഞ്ഞ സാഹചര്യത്തിൽ അടുത്ത മൂന്ന് മാസത്തേക്കാണ് മണ്ണെണ്ണ വിതരണത്തിൽ കുറവുവരുത്തി സിവിൽ സപ്ലൈസ് കമ്മീഷണർ ഉത്തരവിറക്കിയത്. എല്ലാ വിഭാഗത്തിനും മണ്ണെണ്ണ വില ലിറ്ററിന് 38 രൂപയിൽ നിന്ന് 41 ആയി വർധിപ്പിച്ചിട്ടുമുണ്ട്.