മലയാളി യുവാവ് താനെയിൽ ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ടു

Jaihind News Bureau
Monday, July 13, 2020

മലയാളി യുവാവ് താനെയിൽ ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ടു. റെയിൽവെ സിഗ്നൽ വിഭാഗത്തിൽ ട്രെയിനിയായ ജസിൻ എസ്(26) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ന് മുംബൈയിലെ താനെയ്ക്കും മുളുണ്ടിനുമിടയിൽ ട്രെയിൻ തട്ടിയായിരുന്നു അപകടം.

ഇന്ന് രാവിലെ താനെ ഓഫീസ്സിൽ റിപ്പോർട്ടിംഗിനായി പുറപ്പെട്ടതായിരുന്നു. കോഴിക്കോട് കുന്നംകുളമാണ് സ്വദേശിയാണ് ജസിന്‍. അച്ഛൻ സത്യാനന്ദൻ, അമ്മ ജനില സത്യാനന്ദൻ, ഒരു സഹോദരിയുണ്ട്.

മുംബൈയിൽ കല്യാൺ ഈസ്റ്റിൽ ചിഞ്ച്പാഡയിൽ സഹപ്രവർത്തകർക്കൊപ്പമായിരുന്നു താമസം. മൃതദേഹം താനെ സിവിൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം വിമാന മാർഗ്ഗം നാട്ടിലേക്ക് കൊണ്ടു പോകും.

teevandi enkile ennodu para