കേരളവർമ്മ കോളേജ് തിരഞ്ഞെടുപ്പ്; കെഎസ്‌യുവിന്‍റെ ഹർജിയില്‍ വിധി ഇന്ന്

Jaihind Webdesk
Friday, November 10, 2023

 

കൊച്ചി: കേരളവർമ്മ കോളേജ് തിരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട ഹർജിയില്‍ വിധി ഇന്ന്. കെഎസ്‌യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇന്ന് വിധി പറയുന്നത്. അതേസമയം തിരഞ്ഞെടുപ്പിന്‍റെ യഥാർത്ഥ ടാബുലേഷൻ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകി.