കര്‍ണാടക അതിര്‍ത്തി പ്രശ്‌നം; സിദ്ധരാമയ്യയുടേതെന്ന തരത്തില്‍ പ്രചരിക്കുന്ന പ്രസ്താവന അടിസ്ഥാനരഹിതം

Jaihind News Bureau
Wednesday, April 1, 2020

കര്‍ണാടക അതിര്‍ത്തി പ്രശ്‌നവുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയുടേതെന്ന തരത്തില്‍ പ്രചരിക്കുന്ന പ്രസ്താവന അടിസ്ഥാനരഹിതമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഇതുസംബന്ധിച്ച് സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത തെറ്റാണ്.  ദേശീയപാര്‍ട്ടിയായ കോണ്‍ഗ്രസിന്‍റെ നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ അദ്ദേഹം ഇത്തരം പ്രസ്താവന നടത്തില്ല.

സിദ്ധരാമയ്യയേയും കോണ്‍ഗ്രസിനേയും അപമാനിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതെന്നും ഇതുസംബന്ധിച്ച് തന്‍റെ പ്രതികരണം അദ്ദേഹം  ഉടന്‍ അറിയിക്കുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി അറിയിച്ചു.