കൊവിഡ് നിയന്ത്രിക്കുന്നതില്‍ വലിയ വീഴ്ച : കേരളത്തിനെതിരെ കേന്ദ്രസംഘം

Jaihind Webdesk
Wednesday, August 4, 2021

ന്യൂഡല്‍ഹി : കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ സംസ്ഥാനത്തിന് വലിയ വീഴ്ച പറ്റിയെന്ന്   കേന്ദ്ര സംഘം വിലയിരുത്തി. കേരളത്തിൽ കൊവിഡ് പരിശോധനകൾ കാര്യക്ഷമമല്ലെന്നും കേന്ദ്രസംഘത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിൽ കേന്ദ്ര സർക്കാർ നിർദ്ദേശമനുസരിച്ച് കണ്ടെയിന്‍മെന്‍റ് സോണുകളില്ല. ഗാർഹിക നിരീക്ഷണവും ചികിത്സയും ഫലപ്രദമല്ല. സമ്പർക്ക പട്ടിക തയ്യാറാക്കൽ കാര്യക്ഷമമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക വിലയിരുത്തൽ റിപ്പോർട്ട് കേന്ദ്ര സംഘം ആരോ​ഗ്യമന്ത്രാലയത്തിന് കൈമാറി.

അതേസമയം, സംസ്ഥാനത്ത് പുതിയ ലോക്ഡൗൺ മാർഗനിർദ്ദേശങ്ങൾ നാളെ മുതൽ നടപ്പാകും. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. ടിപിആറിന് പകരം ഇനി മുതൽ പ്രതിവാര രോഗബാധ നിരക്ക് ( വീക്കിലി ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ) അടിസ്ഥാനമാക്കിയാക്കും നിയന്ത്രണങ്ങൾ.