കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിജെപിയുടെ മെഗാ ഫോണായി മാറിയെന്ന് രമേശ് ചെന്നിത്തല

കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിജെപിയുടെ മെഗാ ഫോണായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണറുടെ നടപടി കേരള നിയമസഭയെ അവഹേളിക്കുന്നതാണെന്നും. ഗവർണർക്കെതിരായ പ്രമേയത്തിൽ യുഡിഎഫ് ഉറച്ചുനിൽക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ധൂർത്തും, അഴിമതിയും പിണറായി സർക്കാരിന്‍റെ മുഖമുദ്രയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇത് പോലെ ഗതികെട്ട ഭരണം കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും, നവകേരളം വാക്കിൽ മാത്രം ഒതുങ്ങിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെപ്പോലെ ഇത്രയും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മറ്റൊരു സംസ്ഥാനം ഇന്ത്യയിൽ ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂരിൽ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി നയിക്കുന്ന സഹനസമര പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ramesh Chennithala
Comments (0)
Add Comment