എം.ഐ ഷാനവാസിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി…

Jaihind Webdesk
Thursday, November 22, 2018

MI-Shanavas-MP

അന്തരിച്ച കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് എം.ഐ ഷാനവാസിന്
രാഷ്ട്രീയ കേരളത്തിന്‍റെ അന്ത്യാഞ്ജലി. ആയിരങ്ങൾ അന്തിമോപചാരമർ
പ്പിച്ചു. കബറടക്കം ഇന്ന് രാവിലെ പത്ത് മണിക്ക് കലൂർ തോട്ടത്തുംപടി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.

ഇന്നലെ ചെന്നൈയിൽ നിന്നും കേരളത്തിൽ എത്തിച്ച ഭൗതിക ദേഹം എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോള്‍ ആയിരങ്ങളാണ് അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിച്ചേർന്നത്.

കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്‍റണി, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം സുധീരൻ തുടങ്ങിയ മുതിർന്ന നേതാക്കൾ അന്തിമോപചാരം അർപ്പിച്ചു.[yop_poll id=2]