അന്തരിച്ച എം.ഐ ഷാനവാസിന് രാഷ്ട്രീയ കേരളം ആദരാഞ്ജലി അർപ്പിക്കുന്നു

Jaihind Webdesk
Wednesday, November 21, 2018

അന്തരിച്ച കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് എം.ഐ ഷാനവാസിന് രാഷ്ട്രീയ കേരളം ആദരാഞ്ജലി അർപ്പിക്കുന്നു. ചെന്നൈയിൽ നിന്നും കേരളത്തിൽ എത്തിച്ച ഭൗതിക ദേഹം എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. ആയിരങ്ങളാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുന്നത്.

കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്‍റണി, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം സുധീരൻ തുടങ്ങിയ മുതിർന്ന നേതാക്കൾ അഭിവാദ്യം അർപ്പിച്ചു.

കബറടക്കം നാളെ രാവിലെ 10 മണിക്ക് എറണാകുളം എസ്.ആർ.എം. റോഡിലെ തോട്ടത്തുംപടി പള്ളി കബറിസ്ഥാനിൽ നടക്കും.