കെ.സി. വേണുഗോപാലിന്‍റെ ഫ്ലക്സുകളും പോസ്റ്ററുകളും നശിപ്പിക്കുന്നു; പരാതി നല്‍കി കോണ്‍ഗ്രസ്

Jaihind Webdesk
Saturday, April 13, 2024

 

ആലപ്പുഴ: അലപ്പുഴ നഗസഭാ പരിധിയിലെ എഎൻ പുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി കെ.സി. വേണുഗോപാലിന്‍റെ ഫ്ലക്സുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കുന്നതായി പരാതി. സംഘർഷസാധ്യത സൃഷ്ടിക്കാനാണ് ഇത്തരം പ്രകോപനങ്ങളെന്നും പോസ്റ്ററുകളും ഫ്ലക്സുകളും നശിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുല്ലയ്ക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഷോളി സിദ്ധകുമാർ ആലപ്പുഴ സൗത്ത് പോലീസിൽ പരാതി നൽകി.