പ്രിയ സാഹിത്യകാരന് ആദരം; എം.ടിയെ സന്ദർശിച്ച് കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Sunday, July 24, 2022

കോഴിക്കോട്: നവതിയുടെ നിറവിലെത്തിയ പ്രശസ്ത സാഹിത്യകാരൻ എം.ടി വാസുദേവൻ നായരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി സന്ദർശിച്ചു. 15 മിനിറ്റോളം എം.ടിയുമായി കൂടിക്കാഴ്ച നടത്തിയ കെ.സി വേണുഗോപാൽ മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരന് ആയുരോഗ്യ സൗഖ്യം നേർന്നു.

നവതി ആഘോഷ ദിവസം ഡൽഹിയിൽ ആയിരുന്നതിനാൽ തനിക്ക് എം.ടിയെ നേരിട്ട് കണ്ട് ആശംസ അറിയിക്കാൻ സാധിച്ചില്ലെന്നും ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ വീട്ടിലെത്തി കണ്ട് ആശംസ അറിയിച്ചതെന്നും കെ.സി വേണുഗോപാൽ എംപി പറഞ്ഞു.

കെപിസിസി ജനറൽ സെക്രട്ടറി പി.എം നിയാസ്, ടി സിദ്ദിഖ് എംഎൽഎ, ഡിസിസി പ്രസിഡന്‍റ് കെ പ്രവീൺ കുമാർ എന്നിവർ കെ.സി വേണുഗോപാലിന് ഒപ്പമുണ്ടായിരുന്നു. എഴുത്തുകാരേയും സാഹിത്യകാരന്മാരേയും പങ്കെടുപ്പിച്ച് നടത്തിയ സാംസ്കാരിക സദസോടെയായിരുന്നു കോഴിക്കോട്ട് നടക്കുന്ന കെപിസിസി ചിന്തൻ ശിബിരത്തിന് തുടക്കം കുറിച്ചത്.