ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി കെ.സി വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും

Jaihind Webdesk
Monday, September 3, 2018

നെടുമുടി സർവീസ് സഹകരണ ബാങ്കിന്റെ ഓഫീസും ഗോഡൗണും ശുചിയാക്കികൊണ്ടാണ് കെ.സി വേണുഗോപാൽ എം.പി യുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകര്‍ ശുചീകരണം ആരംഭിച്ചത്. നിരവധി പ്രവർത്തകർ ശുചീകരണത്തിൽ പങ്കാളികളായി. കൊടിക്കുന്നില്‍ സുരേഷ് എം.പിയും ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

അരൂർ, ചേർത്തല, ആലപ്പുഴ, സൗത്ത്, നോർത്ത് ബ്ലോക്ക് കമ്മിറ്റികളിൽ നിന്നുള്ള പ്രവർത്തകരും ആലപ്പുഴ നഗരസഭയിലെ കോൺഗ്രസ് കൗൺസിലറുമാരുമാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകളായത്. മുഴുവൻ സമയവും പ്രവർത്തകർക്ക് ഒപ്പം ചേർന്ന് കെ.സി വേണുഗോപാൽ ശുചീകരണം നടത്തി. നെടുമുടി സഹകരണ ബാങ്കിന്റെ ഓഫീസും ഗോഡൗണും എം.പിയും പ്രവർത്തകരും വൃത്തിയാക്കി പ്രവർത്തനക്ഷമമാക്കി.

വരും ദിവസങ്ങളിലും കുട്ടനാടിന്‍റെ വിവിധ ഭാഗങ്ങളിൽ സമാന രീതിയിൽ ശുചീകരണ പരിപാടി നടത്താനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.