നടിയെ ആക്രമിച്ച കേസ്: കാവ്യാ മാധവന് കുരുക്കായി ശബ്ദരേഖ പുറത്ത്; തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Jaihind Webdesk
Friday, April 8, 2022

 

കൊച്ചി: നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യാ മാധവന് കുരുക്കായി ശബ്ദരേഖ പുറത്ത്. ദിലീപിന്‍റെ സഹോദരീ ഭര്‍ത്താവ് സുരാജും വ്യവസായി ശരത്തും തമ്മിലുള്ള ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.

കാവ്യയെ കുടുക്കാന്‍ വേണ്ടി കൂട്ടുകാരികള്‍ കൊടുത്ത പണിക്ക് തിരിച്ച്‌ കൊടുത്ത പണിയാണെന്നും ജയിലില്‍ നിന്നുവന്ന കോള്‍ നാദിര്‍ഷ എടുത്തതു കൊണ്ടാണ് ദിലീപിന് പണി കിട്ടിയതെന്നും ശബ്ദരേഖയില്‍ പറയുന്നു. കാവ്യയെ കുടുക്കാന്‍ വേണ്ടിയുള്ള പണിയായിരുന്നു അത്. ചേട്ടന്‍ കയറി ഏറ്റുപിടിച്ചതാണെന്നും ദിലീപിന്‍റെ സമയ ദോഷമാണ് ഇതിന് കാരണമെന്നും സുരാജ് ശബ്ദരേഖയില്‍ പറയുന്നുണ്ട്.

അതേസമയം വധഗൂഢാലോചനക്കേസില്‍ തിങ്കളാഴ്ച ഹാജരാകാന്‍ കാവ്യക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കി. ആലുവ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്.