കർണാടകയിലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കാനൊരുങ്ങി കോൺഗ്രസ്-ജെഡിഎസ് സഖ്യം ഇറങ്ങുമ്പോൾ നിയമസഭയിലേറ്റ തിരിച്ചടി ബിജെപിക്ക് വലിയ തലവേദനയാണ്.
കഴിഞ്ഞ നവംബറിൽ കർണാടകയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ബിജെപി നേരിട്ടത്. ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചിൽ നാല് ഇടങ്ങളിലും കോൺഗ്രസ് ജെഡിഎസ് സഖ്യവിജയിച്ചപ്പോൾ ഒരു സീറ്റ് മാത്രമാണ് ബിജെപിക്ക് നേടാനായത്. 2004 ൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ തുണച്ച മണ്ഡലമായ ബെല്ലാരിയിൽ സീറ്റ് നഷ്ടമായത് ബിജെപിക്ക് കടുത്ത തിരിച്ചടിയായി.
കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 28 ൽ പതിനേഴ് സീറ്റുകളാണ് ബിജെപി നേടിയത്. കോൺഗ്രസ് ഒമ്പതും ജെഡിഎസ് രണ്ട് സീറ്റ് വീതം നേടിയിരുന്നു. കഴിഞ്ഞ നിയസഭ തിരഞ്ഞെടുപ്പിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെ കർണാടകയിലെ ജനങ്ങൾ വിധിയെഴുതിയപ്പോൾ ബിജെപിയുടെ അടിത്തറയിളകിയിരുന്നു.
മോദി തരംഗം അവസാനിച്ചതോടെ വരുന്ന ലോക സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ്-ജെഡിഎസ് സഖ്യം ബിജെപിയെ തകർത്തെറിയുമെന്ന വിലയിരുത്തലാണ് കർണാടകത്തിലുള്ളത്. ഹിന്ദി ഹൃദയഭൂമിയിൽ അടക്കം മോദി അമിത് ഷാ സഖ്യം തോൽവി ഏറ്റുവാങ്ങിയതോടെ ഉത്തേരേന്ത്യൻ സംസ്ഥാനങ്ങളിലും ബിജെപിയുടെ നില പരുങ്ങലിലായിട്ടുണ്ട്.