കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു

Jaihind Webdesk
Sunday, November 20, 2022

കോഴിക്കോട്:   ഇസ്‍ലാം മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എ.പി.മുഹമ്മദ് മുസ്‍ലിയാർ കാന്തപുരം അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട് കാരന്തൂർ മർക്കസ് വൈസ് പ്രസിഡന്‍റും മുതിർന്ന അധ്യാപകനുമാണ്. ഇന്നു പുലർച്ചെ 5.45നായിരുന്നു അന്ത്യം. അസുഖബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരുടെ പ്രഥമ ശിഷ്യനാണ്.
മക്കൾ: അബ്ദുല്ല റഫീഖ്, അൻവർ സ്വാദിഖ് സഖാഫി (ഡയറക്റാർ, അൽ ഖമർ), അൻസാർ, മുനീർ, ആരിഫ, തശ്‌രീഫ. മരുമക്കൾ: ഇ.കെ. ഖാസിം അഹ്‌സനി, അബ്ദുൽ ജബ്ബാർ, അസ്മ കട്ടിപ്പാറ, നദീറ കുറ്റിക്കടവ്.
രാവിലെ 9 മണിക്ക് കാരന്തൂർ മർക്കസിൽ നിസ്കാരത്തിനു ശേഷം കബറടക്കം വൈകിട്ട് നാലിന് കൊടുവള്ളിക്കുത്ത കരുവമ്പൊയിൽ ജുമാ മസ്ജിദിൽ.