എൽദോയ്ക്ക് പരിക്ക് ഉണ്ടോ ഇല്ലയോ എന്നത് തീരുമാനിക്കാൻ തനിക്ക് അറിവില്ലെന്ന് കാനം രാജേന്ദ്രൻ

Jaihind News Bureau
Saturday, July 27, 2019

എൽദോയ്ക്ക് പരിക്ക് ഉണ്ടോ ഇല്ലയോ എന്നത് തീരുമാനിക്കാൻ തനിക്ക് അറിവില്ലെന്ന് കാനം രാജേന്ദ്രൻ. എൽദോയെ മർദ്ദിച്ചു എന്നത് കണ്ടപ്പോൾ മനസ്സിലായി. തന്‍റെ മകനെതിരായ ആരോപണങ്ങൾക്ക് പിന്നിൽ നിക്ഷിപ്ത താല്പര്യമെന്നും കാനം പറഞ്ഞു. ആലപ്പുഴയിൽ പോസ്റ്റർ പതിച്ചത് പോലീസ് അന്വേഷിക്കുന്നുണ്ട്. എൽദോയെ മർദ്ദിച്ചുവെന്നതിന് തെളിവ് ആവശ്യമില്ല. പരിക്ക് ഉണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് കളക്ടറുടെ റിപ്പോർട്ട് വരട്ടെയെന്നും കാനം ആവർത്തിച്ചു.