സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് തിരുവനന്തപുരത്ത്

Jaihind News Bureau
Monday, November 18, 2019

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. മാവോയിസ്റ്റ്‌ വേട്ട സംബന്ധിച്ച പാർട്ടി അന്വേഷണ റിപ്പോർട്ട് യോഗം ചർച്ച ചെയും. അട്ടപ്പാടിയിൽ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നാണ് പാർട്ടിയുടെ നിലപാട്. മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സ്ഥലം സന്ദർശിച്ച് സിപി ഐ സംഘം തയ്യാറാക്കിയ റിപ്പോർട്ട് നേരത്തെ സർക്കാരിന് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കണമെന്ന ആവശ്യം യോഗം മുന്നോട്ടുവയ്ക്കും. യുഎപിഎ വിഷയത്തിൽ സ്വീകരിക്കേണ്ട തുടർ നിലപാടും യോഗം ചർച്ച ചെയ്യും