ഭൂപരിഷ്‌കരണ നിയമം : സിപിഐ സെമിനാറുകൾക്ക് ഇന്ന് തുടക്കം

Jaihind News Bureau
Saturday, January 4, 2020

ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയതിനെ ചൊല്ലി സിപിഎമ്മുമായുള്ള തർക്കത്തിനിടെ വിഷയത്തിൽ സിപിഐ സംഘടിപ്പിക്കുന്ന സെമിനാറുകൾക്ക് ഇന്ന് തുടക്കം. തൃശൂരിലാണ് ആദ്യ സെമിനാർ. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പങ്കെടുക്കും. തിരുവനന്തപുരത്തെ പരിപാടിയിൽ ഭൂപരിഷ്‌കരണ നിയമത്തിന്‍റെ ശിൽപികളെ പരാമർശിച്ചപ്പോൾ സി.അച്യുതമേനോന്‍റെ പേര് മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിവാക്കിയത് വിവാദമായിരുന്നു.