സിപിഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവില്‍ കടുത്ത ഭിന്നത; കൊല്ലം മേയര്‍ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ചേർന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു

Jaihind News Bureau
Sunday, December 15, 2019

കൊല്ലം മേയര്‍ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ചേർന്ന സിപിഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവില്‍ കടുത്ത ഭിന്നത. മേയര്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. പേര് നിര്‍ദേശിക്കാന്‍ സംസ്ഥാന നേതൃത്തിന് വിട്ടു. ഇസ്മയില്‍പക്ഷം എന്‍.മോഹനനു വേണ്ടിയും കാനം പക്ഷം ഹണി ബെഞ്ചമിനുവേണ്ടിയും ഉറച്ചു നിന്ന തോടെയാണ് തിരുമാനമാകാതെ യോഗം പിരിഞ്ഞത്.

ഏറെക്കാലമായി കടുത്ത വിഭാഗിയതയും ചേരിതിരിവുമാണ് സിപിഐ കൊല്ലം ജില്ലാ ഘടകത്തിൽ നിലനിന്നത്. സമീപകാലത്ത് ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറിമാരെ തിരഞ്ഞെടുക്കുവാൻ കൊല്ലത്ത് വോട്ടെടുപ്പ് വേണ്ടി വന്നിരുന്നു. സമാന രീതിയിലുള്ള ചേരിതിരിവും തർക്കവും വാദപ്രതിവാദവുമാണ് ഇന്ന് നടന്നത്. ഇടതുമുന്നണിയിലെ ധാരണ പ്രകാരം സിപിഎമ്മിലെ വി.രാജേന്ദ്രബാബു രാജിവച്ച മേയർ സ്ഥാനത്തേക്ക് നാളെയാണ് തിരഞെടുപ്പ് നടക്കുന്നത്. അതിനാൽ സംസ്ഥാന നേതൃത്വം ഇന്ന് തന്നെ സ്ഥാനാർത്ഥിയെ പഖ്യാപിച്ചേക്കും.