ടി പി ചന്ദ്രശേഖരൻ അനുസ്മരണത്തിൽ പങ്കെടുക്കുന്നതിന് കാനത്തിന് സിപിഎം വിലക്ക്

Jaihind News Bureau
Friday, December 27, 2019

Kanam-TPChandrasekharan

ടി പി ചന്ദ്രശേഖരൻ അനുസ്മരണത്തിൽ പങ്കെടുക്കുന്നതിന് കാനത്തിന് സിപിഎം വിലക്ക്. ആദ്യം പരിപാടിയിൽ പങ്കെടുക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും കാനം പിന്മാറി.സിപിഎം വിലക്കിയത് കൊണ്ടാണ് പിന്മാറുന്നതെന്ന് കാനം പറഞ്ഞെന്ന് ആർ എം പി നേതാവ് എൻ വേണു

ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരണന്‍റെ സ്മരണക്കായി വടകര ഓർക്കാട്ടേരിയിലാണ് മൂന്നു നില കെട്ടിടത്തിൽ ടി പി ചന്ദ്രശേഖരൻ ഭവൻ ഉയർന്നിരിക്കുന്നത്. ജനുവരി രണ്ടിന് ആർ എം പി അഖിലേന്ത്യാ ജനറൽ സെക്രട്ടറി മംഗത് റാം പസ്‌ല കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കും. ഇതോടൊപ്പം നടക്കുന്ന ടി പി അനുസ്മരണത്തിൽ നിന്നാണ് കാനം രാജേന്ദ്രൻ വിട്ടു നിൽക്കുന്നത്.

അനുസ്മരണ പരിപാടിയിൽ പങ്കെടുക്കുന്നതിന് ആദ്യം അനുകൂലമായി സംസാരിച്ച കാനം പിന്നീട് പിന്മാറുകയായിരുന്നു. സിപിഎം വിലക്കിയത് കൊണ്ടാണ് പിന്മാറുന്നതെന്ന് കാനം പറഞ്ഞെന്ന് ആർ എം പി നേതാവ് എൻ വേണു വ്യക്തമാക്കി. ജനതാദൾ ഉൾപ്പെടെയുള്ള പാർട്ടികളിലെ നേതാക്കളും പരിപാടിയിൽ നിന്ന് പിന്മാറിയിട്ടുണ്ട്.