‘വിധി വരുന്നതുവരെ കാത്തിരിക്കേണ്ടത് മര്യാദ’ ; ശബരിമലയില്‍ എന്‍എസ്എസിനെതിരെ കാനം

Jaihind News Bureau
Thursday, March 18, 2021

 

തിരുവനന്തപുരം : ശബരിമല വിഷയത്തിൽ എൻഎസ്എസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേസ് നടത്തി തോറ്റപ്പോൾ എൻഎസ്എസ് സർക്കാരിനെതിരെ തിരിയുന്നു എന്നു കാനം ആരോപിച്ചു. അന്തിമ വിധി വരുന്നതുവരെ കാത്തിരിക്കേണ്ടത് മര്യാദ ആണെന്നും എൻഎസ്എസിന് മറുപടിയായി കാനം പറഞ്ഞു. ബിജെപിയിലേക്കുള്ള സിപിഐ നേതാക്കളുടെ പോക്ക് സ്ഥാനാർത്ഥിത്വം കിട്ടാത്തതിനാലാണെന്നും ഇത് അവസരവാദ രാഷ്ട്രീയമാണെന്നും കാനം രാജേന്ദ്രൻ വിമര്‍ശിച്ചു.