കളമശേരി സ്‌ഫോടന കേസില്‍ കൂടുതല്‍ ഇടങ്ങളില്‍ തെളിവെടുപ്പ്; അഭിഭാഷകനെ വേണ്ടെന്ന് ആവര്‍ത്തിച്ച് ഡൊമിനിക്ക്

Jaihind Webdesk
Thursday, November 9, 2023


കളമശേരി സ്‌ഫോടന കേസില്‍ കൂടുതല്‍ ഇടങ്ങളിലെ തെളിവെടുപ്പ് ഇന്ന് നടക്കും. ബോംബ് നിര്‍മ്മിക്കാന്‍ ഉപയോഗിച്ച സാധനങ്ങള്‍ വാങ്ങിയ പള്ളിമുക്കിലെ കട, പെട്രോള്‍ വാങ്ങിയ പെട്രോള്‍ പമ്പ്, തമ്മനത്തെ വീട്, അങ്കമാലിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഇടം അടക്കമുള്ള സ്ഥലങ്ങളില്‍ മാര്‍ട്ടിനെ എത്തിച്ചാകും തെളിവെടുപ്പ്.സ്‌ഫോടനം നടന്ന കളമശ്ശേരിയിലെ സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടുത്തെ തെളിവെടുപ്പ് മൂന്നര മണിക്കൂര്‍ നീണ്ടുനിന്നു. ഈ മാസം 15 വരെയാണ് മാര്‍ട്ടിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

മാര്‍ട്ടിനെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്ന് പൊലീസ് നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം അഭിഭാഷകന്‍ വേണ്ടെന്ന നിലപാട് ഡൊമിനിക് മാര്‍ട്ടിന്‍ ആവര്‍ത്തിച്ചു. പൊലീസിനെതിരെ പരാതിയില്ലെന്നും താന്‍ ആരോ?ഗ്യവാനാണെന്നും പ്രതി പറഞ്ഞു. കളമശ്ശേരി സ്‌ഫോടനം: പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ 10 ദിവസം കസ്റ്റഡിയില്‍; രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്ന് പൊലീസ് 15 വര്‍ഷത്തിലേറെ ദുബൈയില്‍ ജോലി ചെയ്ത ആളാണ് മാര്‍ട്ടിന്‍. അതുകൊണ്ട് തന്നെ അവിടെയുളള ബന്ധങ്ങള്‍ അന്വേഷിക്കണമെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു. ഇതിനായാണ് പൊലീസ് 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്. സ്‌ഫോടന വസ്തുക്കള്‍ മാര്‍ട്ടിന്‍ പല സ്ഥലങ്ങളില്‍ നിന്നാണ് മാര്‍ട്ടിന്‍ വാങ്ങിയത്. ഇവ എവിടെ നിന്നൊക്കെയാണ് വാങ്ങിയത് എന്നത് ഉള്‍പ്പെടെ കണ്ടെത്തണം. അതേസമയം കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം നാലായി. കളമശ്ശേരി സ്വദേശി മോളി ജോയ് (61) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. രാവിലെ 6.30 നായിരുന്നു അന്ത്യം. 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. മലയാറ്റൂര്‍ സ്വദേശി ലിബിന (12), എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് നേരത്തെ കൊല്ലപ്പെട്ടത്.