ഭക്തിയുടെ നിറവിൽ കഅബ കഴുകൽ ചടങ്ങ് ; സാന്നിധ്യം അറിയിച്ച് വ്യവസായി എം.എ യൂസഫലിയും

Jaihind News Bureau
Monday, September 16, 2019

മക്ക : സൗദി അറേബ്യയിലെ മക്കയിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വിശുദ്ധ കഅബ കഴുകൽ ചടങ്ങ് നടന്നു. മക്ക ഗവർണർ അമീർ ഖാലിദ് ഫൈസൽ മേൽനോട്ടം വഹിച്ചു. ചടങ്ങിൽ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദർ ബിൻ സുൽത്താൻ, ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്‌ദുറഹ്‌മാൻ അൽ സുദൈസ്, വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, പണ്ഡിതന്മാർ എന്നിവർ പങ്കെടുത്തു.

വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസുഫലി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.