പിണറായി ജനങ്ങളോട് വിശ്വസ്തത കാണിക്കാത്ത മുഖ്യമന്ത്രി ; കേരളത്തിലേത് കണ്‍സള്‍ട്ടന്‍സി ഭരണം : കെ സുധാകരന്‍ എം പി

Jaihind News Bureau
Wednesday, February 17, 2021

 

കാസർഗോഡ് : ജനങ്ങളോട് വിശ്വസ്തത കാണിക്കാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെ സുധാകരന്‍ എം പി. മുഖ്യമന്ത്രിയുടേത് കണ്‍സള്‍ട്ടന്‍സി ഭരണമാണ്. പിണറായി വിജയന്റെ മകള്‍ക്ക് ഐടി കമ്പനി അടക്കം ഉണ്ടാക്കാന്‍ എവിടെ നിന്നാണ് പണമെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലെ അക്രമത്തിനു വെടിമരുന്നിടുന്ന നേതാവാണ് പിണറായി വിജയന്‍. കല്യോട്ട് കൃപേഷ് ശരത്‌ലാല്‍, സ്മൃതി സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നും അദ്ദേഹം.