‘എതിർ സ്ഥാനാർത്ഥി ആരാണെങ്കിലും യുഡിഎഫ് വിജയം സുനിശ്ചിതം’: കെ സുധാകരന്‍ എംപി

Jaihind Webdesk
Thursday, May 5, 2022

കൊച്ചി : എതിർ സ്ഥാനാർത്ഥി ആരാണെങ്കിലും യുഡിഎഫിന് വിജയം സുനിശ്ചിതമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. യുഡിഎഫ് പൂർണ്ണമായും വിജയിക്കുന്ന മണ്ഡലമാണ് തൃക്കാക്കര. ഭൂരിപക്ഷം മാത്രം നോക്കിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായ വ്യത്യാസമില്ലാതെ പൂർണ്ണ ഐക്യത്തോടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അടുത്ത കാലത്തൊന്നും ഇങ്ങനെ ഉണ്ടായില്ല. എല്ലാ ഘടകകക്ഷികൾക്കും സ്വീകാര്യയാണ് യുഡിഎഫ് സ്ഥാനാർത്ഥി. എൽഡിഎഫിന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ പോലും ഇതുവരെ  കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.