മുഖ്യമന്ത്രിയുടേത് തെരുവുഭാഷ ; കടയടപ്പിച്ചാല്‍ വ്യാപാരികള്‍ക്കൊപ്പം കോണ്‍ഗ്രസുണ്ടാകും : കെ.സുധാകരന്‍

Jaihind Webdesk
Wednesday, July 14, 2021

തിരുവനന്തപുരം : വ്യാപാരികള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവന തെരുവ് ഭാഷയെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്നവരോടാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി. പൊലീസ് കടയടപ്പിച്ചാല്‍ വ്യാപാരികള്‍ക്കൊപ്പം കോണ്‍ഗ്രസ് ഉണ്ടാകും. വ്യാപാരികളുടേത് ജീവിക്കാനുള്ള സമരമാണ്. അവരുടെ പ്രശ്നത്തിൻ്റെ ആഴവുംപരപ്പും മുഖ്യമന്ത്രിക്ക് മനസ്സിലായിട്ടില്ല. കച്ചവടക്കാരോട് യുദ്ധം ചെയ്യാനല്ല മറിച്ച് ക്രിയാത്മക നടപടികൾ സ്വീകരിക്കാനാണ് സർക്കാർ തയ്യാറാകേണ്ടതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.