ജോസഫൈന്‍റെ പതനം ഉള്‍ക്കൊണ്ട് പിണറായി അടക്കമുള്ള സിപിഎം നേതാക്കൾ സ്വയം നവീകരിക്കണം : കെ.സുധാകരന്‍ എം.പി

Jaihind Webdesk
Friday, June 25, 2021

തിരുവനന്തപുരം : വൈകിയാണെങ്കിലും ജോസഫൈന്‍റെ രാജി അഭിനന്ദനീയമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. പാവങ്ങളോട് ധാർഷ്ട്യത്തോടെ ഇടപെടുന്ന ആദ്യത്തെ സിപിഎം നേതാവല്ല ജോസഫൈൻ. ജോസഫൈന്‍റെ പതനത്തിൽ നിന്ന് പാഠമുൾക്കൊണ്ട് പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കൾ സ്വയം നവീകരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.