കെ റെയില്‍ കല്ലുകള്‍ പിഴുതുമാറ്റി റീത്ത് വെച്ചു; സംഭവം അങ്കമാലിയില്‍

Jaihind Webdesk
Friday, January 21, 2022

എറണാകുളം : അങ്കമാലിയിൽ സിൽവർലൈൻ സർവേ കല്ലുകൾ പിഴുത് പ്രതിഷേധം. എറണാകുളം- തൃശൂർ അതിർത്തിയിലെ എളവൂർ ത്രിവേണി കവലയിലെ പാടശേഖരത്തിൽ സ്ഥാപിച്ച കല്ലുകളാണ് പിഴുതുമാറ്റിയ നിലയിൽ കണ്ടത്.

ഇന്നലെ വൻ പ്രതിഷേധങ്ങൾക്കിടെയാണ് കെ റെയിൽ ഉദ്യോഗസ്ഥരെത്തി സർവേ കല്ലുകൾ സ്ഥാപിച്ചത്. നാട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയ ശേഷമായിരുന്നു നടപടി. പാത കടന്നുപോകുന്നതിന്‍റെ സമീപത്തുള്ള വിവിധ കവലകളിലാണ് സർവേ കല്ലുകൾ കൊണ്ടുവെച്ച് അതിന് മുകളിൽ റീത്ത് വെച്ചിട്ടുള്ളത്.