കൊല്ലത്ത് സില്‍വർലൈന്‍ കല്ലിടലിനെതിരെ ശക്തമായ പ്രതിഷേധം; ആത്മഹത്യാ ഭീഷണി മുഴക്കി നാട്ടുകാർ

Jaihind Webdesk
Wednesday, March 30, 2022

കൊല്ലം : കൊട്ടിയം തഴുത്തലയില്‍ സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ. സർവേക്കല്ലുമായി വാഹനം എത്തിയതോടെ നാട്ടുകാര്‍ സംഘടിച്ചു. കല്ലുമായി എത്തിയ വാഹനത്തില്‍ കയറി കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധം ഉയർത്തി. വീട്ടമ്മമാർ ഉള്‍പ്പെടെയുള്ളവർ ആത്മഹത്യാഭീഷണി മുഴക്കി രംഗത്തെത്തി. സ്ഥലത്ത് വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.