കേരളത്തില്‍ സി.പി.എമ്മിന്റെ അടിയന്തരം പിണറായി വിജയന്‍ ഉടന്‍ നടത്തുമെന്ന് കെ. മുരളീധരന്‍

Jaihind Webdesk
Sunday, May 26, 2019

കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയാവാൻ പിണറായി വിജയൻ തീരുമാനിച്ചു കഴിഞ്ഞുവെന്ന് നിയുക്ത വടകര എംപി കെ മുരളീധരൻ. കേരളത്തിലെ സിപിഎമ്മിന്‍റെ അടിയന്തരം പിണറായി വിജയൻ നടത്തുമെന്നും കെ മുരളീധരൻ പറഞ്ഞു. തൃശ്ശൂർ പൂങ്കുന്നത്തെ കെ കരുണാകരന്‍റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ മുരളീധരൻ.

യുഡിഎഫിന്‍റെ വിജയത്തിൽ പ്രധാന പങ്ക് പിണറായിയ്ക്കാണെന്നും ആലപ്പുഴയിൽ 2 പര്യടനം കൂടി നടത്തിയിരുന്നെങ്കിൽ അവിടെയും യുഡിഎഫ്‌ വിജയിക്കുമായിരുന്നു. സിപിഎമ്മിന്‍റെ അവസാന മുഖ്യമന്ത്രിയാണ് പിണറായി.

വിജയത്തിൽ ശബരിമല വിഷയം സ്വാധീനം ചെലുത്തി. സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനുമെതിരെയുള്ള വികാരമാണ് കേരളത്തിൽ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. ബിജെപിയെ തോൽപ്പിക്കാൻ കഴിവുള്ള പ്രസ്ഥാനം യുഡിഎഫ്‌ ആണെന്നുള്ള തിരിച്ചറിവാണ് ജനങ്ങൾ യുഡിഎഫിന് വോട്ട് ചെയ്തതെന്നും കെ മുരളീധരൻ തൃശ്ശൂരിൽ പറഞ്ഞു.

teevandi enkile ennodu para