പ്രവാസികളുടെ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇരുട്ടിൽ തപ്പുന്നുവെന്ന് കെ മുരളീധരൻ എം.പി; ‘സംസ്ഥാനങ്ങൾക്ക് മതിയായ സാമ്പത്തിക സഹായം കേന്ദ്രം നൽകുന്നില്ല’

Jaihind News Bureau
Sunday, May 3, 2020

കോഴിക്കോട്:  സംസ്ഥാനങ്ങൾക്ക് മതിയായ സാമ്പത്തിക സഹായം കേന്ദ്രം നൽകുന്നില്ലെന്ന് കെ മുരളീധരൻ എം.പി. പ്രവാസികളുടെ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇരുട്ടിൽ തപ്പുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ സ്വീകരിച്ച നിലപാട് വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സ്വീകരിച്ചിട്ടില്ല. ഇതിൽ രാഷ്ട്രീയ കളിയാണോ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിക്കെതിരേയും മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേയും മുരളീധരൻ രംഗത്തെത്തി. താനറിയാതെ ഉദ്യോഗസ്ഥർ ഒന്നും പറയരുതെന്ന നിലപാടാണ്  മുഖ്യമന്ത്രിക്ക്. പോത്തൻകോട് അധ്യാപകനെ കടകംപള്ളി തെറി വിളിച്ചത് മാന്യതയില്ലാത്തതാണ്.  പ്രധാന അധ്യാപകനറിയാതെ കടകംപള്ളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികളിൽ നിന്നും പണം ശേഖരിക്കുകയും ചെയ്തു. തെരുവ് ഗുണ്ടയുടെ ഭാഷയാണ് കടകംപള്ളിക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.