വർഗീയതയ്ക്കും ഇടതുസർക്കാരിന്‍റെ ദുർഭരണത്തിനുമെതിരായ വിധിയെഴുത്ത്: കെ മുരളീധരന്‍ എംപി

Jaihind Webdesk
Friday, June 3, 2022

 

തിരുവനന്തപുരം : പി.ടി തോമസിന്‍റെ നിലപാടുകൾക്കുള്ള അംഗീകാരമാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കെ മുരളീധരൻ എംപി. വിജയത്തിലൂടെ യുഡിഎഫ് പരാജയത്തിൽ നിന്നും വിജയത്തിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുന്നു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട വോട്ടുകൾ യുഡിഎഫിലേക്ക് തിരിച്ചെത്തി. സിപിഎമ്മിന് പരമ്പരാഗതമായി വോട്ട് ചെയ്ത ഒരു വിഭാഗം ഈ തവണ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു. കഴിഞ്ഞ ഒരു വർഷക്കാലത്തെ ഇടത് സർക്കാരിന്‍റെ പ്രോഗ്രസ് കാർഡ് വട്ടപ്പൂജ്യമാണെന്നും കെ മുരളീധരൻ എംപി പറഞ്ഞു. ബിജെപിയുടെ കേരളത്തിലെ പ്രയാണം അവസാനിച്ചു. വർഗീയതയ്ക്കും ഇടത് സർക്കാരിന്‍റെ ദുർഭരണത്തിനും എതിരായ വിധിയെഴുത്ത് ആണ് തൃക്കാക്കരയിലേതെന്നും കെ മുരളീധരൻ എംപി പറഞ്ഞു.