ജമ്മു കശ്മീരിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു

Monday, October 8, 2018

ജമ്മു കശ്മീരിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 12 ജില്ലകളിലെ 422 വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 13 വർഷത്തിനുശേഷമാണ് സംസ്ഥാനത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പ്.

ജമ്മുവിൽ 247, ജമ്മുവിൽ 149, ലഡാക്കിൽ 26 എന്നീ സീറ്റുകളാണുള്ളത്. 1283 സ്ഥാനാർഥികൾ ജനവിധി തേടുന്നത്.

നീണ്ട 13 വർഷത്തിനു ശേഷമാണ് ജമ്മു കശ്മീരിൽ മുൻസിപ്പൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. നാല് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. ആദ്യ ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുക. . 10, 13, 16 തീയതികളിലാണ് മറ്റു ഘട്ടങ്ങൾ. 20നാണ് വോട്ടെണ്ണൽ. മൊത്തം 1145 വാർഡുകളിലേക്ക് 2990 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ടാവും. 244 പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആകെയുള്ളത് 16,97,291 വോട്ടർമാരാണ്.

രാവിലെ ഏഴുമണി മുതൽ പോളിങ് തുടങ്ങും. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കനത്ത സുരക്ഷയാണ് ഒരുക്കിയത്. വോട്ടെടുപ്പ് സ്ഥലങ്ങളിൽ തിങ്കളാഴ്ച അവധി നൽകിയിട്ടുണ്ട്. 13 വർഷത്തിനുശേഷമാണ് സംസ്ഥാനത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2005ൽ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികൾ 2010 ഫെബ്രുവരി വരെ തുടർന്നു. പിന്നീട് തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.