അയോധ്യ കേസില്‍ പുനഃപരിശോധന ഹര്‍ജി നല്‍കാൻ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ; അഞ്ചേക്കര്‍ സ്ഥലം സ്വീകരിക്കേണ്ടെന്നും തീരുമാനം

Jaihind Webdesk
Sunday, November 17, 2019

അയോധ്യ ഭൂമി തർക്ക കേസിലെ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധ ഹർജി നൽകാൻ മുസ്ലിം വ്യക്തി നിയമ ബോർഡ് യോഗത്തിൽ തിരുമാനം. അഞ്ച് ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടെന്നും യോഗം തീരുമാനിച്ചു. യോഗം നേരത്തെ സുന്നി വക്കഫ് ബോർഡ്‌ ബഹിഷ്ക്കരിച്ചിരുന്നു.

അയോദ്ധ്യ ഭൂമിതർക്കക്കെസിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ പുനഃപരിശോധ ഹർജി നൽകാൻ ലഖ്നൗവിൽ ചേർന്ന മുസ്ലിം വ്യക്തി നിയമ ബോർഡ് യോഗം തീരുമാനിച്ചത്. സുപ്രീം കോടതി വിധി വിശദമായി ചർച്ച ചെയ്ത ശേഷമാണ് തീരുമാനം. പള്ളി പണിയാൻ കോടതി അനുവദിച്ച അഞ്ച് ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടെന്നും യോഗം നിലപാടെടുത്തു. ഹർജി തള്ളുമെന്ന് നൂറ് ശതമാനം ഉറപ്പാണെന്നും എന്നാൽ ഇത് തങ്ങളുടെ അവകാശമാണെന്നും ജംഇയുത്തുൽ അൽ ഇ ഹിന്ദ് പ്രസിഡൻറ് മൗലാന അർഷാദ് മദനി യോഗ ശേഷം പറഞ്ഞു.

മുസ്ലിം വ്യക്തി നിയമബോർഡ് കേസിൽ കക്ഷി അല്ലെങ്കിലും കൂട്ടായ്മയിലെ എട്ട് സംഘടനകൾ കേസിൽ കക്ഷിയാണ്. എന്നാൽ നേരത്തെ തന്നെ സുന്നി വഖഫ് ബോർഡും, മുഹമ്മദ് ഹാഷിം അന്സാരിയും പുനപരിശോധന ഹർജി നൽകില്ലെന്ന് വ്യക്തമാക്കിയിരുന്നു. പള്ളി നിർമിക്കാൻ 5 ഏക്കർ സ്ഥലം വഖഫ് ബോർഡിന് നൽകണമെന്നാണ് ഉത്തരവിലുള്ളതും. എ ഐ എം ഐ എം അധ്യക്ഷൻഅസദുദ്ധീൻ ഉവൈസി അടക്കമുള്ളവർ ഹരജി നൽകണമെന്ന നിലപാടിൽ ഉറച്ച് നിന്നു.