ജയ്ഹിന്ദ് ടി.വി ഡയറക്ടറും പ്രവാസി വ്യവസായിയുമായ സജീവ് പി.കെയുടെ മാതാവ് കൊല്ലത്ത് നിര്യാതയായി

Jaihind News Bureau
Tuesday, October 6, 2020

കൊല്ലം : ജയ്ഹിന്ദ് ടി.വി ഡയറക്ടറും ദുബായ് കേന്ദ്രമായ അരോമ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമയുമായ സജീവ് പി.കെയുടെ മാതാവ് കൊല്ലം പൂയപ്പിള്ളി പെഴുവിള വീട്ടിൽ തങ്കമ്മ കൊച്ചുമ്മൻ അന്തരിച്ചു. 78 വയസായിരുന്നു. സംസ്കാരം ബുധനാഴ്ച നടക്കും. ശവസംസ്കാര ശുശ്രൂഷ 1.30 ന് ഭവനത്തിലും തുടർന്ന് രണ്ട് മണിക്ക് പൂയപ്പള്ളി സെന്‍റ് തോമസ് മാർത്തോമാ പള്ളിയിലും നടക്കും.

കൊല്ലം മെഡ്സിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. പരേതയ്ക്ക് നാല് മക്കളുണ്ട്. സാം കുട്ടി ടി.കെ ( അരോമ, ദുബായ്), അനിൽ പി.കെ ( അരോമ, ദുബായ്), സുജ ജയിംസ് എന്നിവരാണ് മറ്റ് മക്കൾ.

ലാലി, സിജിൽ, ആൻ ( അരോമ ഇന്ത്യ, എം.ഡി) ജയിംസ് (ബിസിനസ്) എന്നിവരാണ് മരുമക്കൾ. നിര്യാണത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല , മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി , ജയ്ഹിന്ദ് ടി.വി എം.ഡിയും യു.ഡി.എഫ് കൺവീനറുമായ എം.എം ഹസൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.