അത് ആത്മഹത്യയല്ല, ഭരണകൂടം നടത്തിയ കൊലപാതകം : പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

Jaihind News Bureau
Tuesday, December 29, 2020

പാലക്കാട് : നെയ്യാറ്റിൻകരയിൽ സംഭവിച്ചത് അബദ്ധത്തിൽ പറ്റിയ ആത്മഹത്യയല്ല, ഭരണകൂടം നടത്തിയ കൊലപാതകമാണെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്‍റ്‌ ഷാഫി പറമ്പിൽ എം.എൽ.എ. പൊലീസ് അരമണിക്കൂർ സമയം കൊടുത്തിരുന്നെങ്കിൽ ആ അച്ഛനും അമ്മയും ഇന്ന് ജീവിച്ചിരിക്കുമായിരുന്നു. ഒറ്റപ്പാലം നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി പി സരിൻ, ജില്ലാ പ്രസിഡന്‍റ്‌ ടി.എച്ച് ഫിറോസ് ബാബു തുടങ്ങി നിരവധി പേർ പങ്കെടുത്തു.