സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Jaihind Webdesk
Friday, February 3, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും, മധ്യ കേരളത്തിലുമാണ്  മഴയ്ക്ക് കൂടുതൽ സാധ്യതയുള്ളത്. അടുത്ത രണ്ടു മൂന്നു ദിവസങ്ങളില്‍ കൂടി കേരളത്തില്‍ മഴ തുടരും.  ശ്രീലങ്കയിൽ കരകയറിയ തീവ്ര ന്യൂനമർദ്ദത്തിന്‍റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. ഈ തീവ്രന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ മാന്നാർ കടലിടുക്കിലേക്ക് പ്രവേശിക്കും.  ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

ഫെബ്രുവരി നാല് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.