നടിയെ ആക്രമിച്ച കേസ്: സാക്ഷികളെ വിസ്തരിക്കാന്‍ കൂടുതല്‍ സമയം തേടി അന്വേഷണസംഘം ഹൈക്കോടതിയില്‍

Jaihind Webdesk
Monday, January 24, 2022

 

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പുതിയ സാക്ഷികളെ വിസ്തരിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചു. കേസിൽ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടക്കുകയാണ്.

പുതിയ ചില ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. അതിനാൽ തുടരന്വേഷണം പൂർത്തിയാകും വരെ സാക്ഷി വിസ്താരം നീട്ടി വെക്കണമെന്നാണ് ആവശ്യം. മാത്രവുമല്ല പുതിയ സാക്ഷികളിൽ ഒരാൾ അയൽ സംസ്ഥാനക്കാണ്. ഒരാൾക്ക് കൊവിഡ് ബാധിച്ചു തുടങ്ങിയ കാര്യങ്ങളും അന്വേഷണ സംഘം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. പുതിയ സാക്ഷികളെ വിസ്തരിക്കാൻ 10 ദിവസമാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്ന സമയം.