അജ്മാന്‍ തീപിടിത്തം : അന്വേഷണം ഊര്‍ജിതമാക്കി ; നഷ്ടം കണ്ടെത്താന്‍ കണക്കെടുപ്പ് തുടങ്ങി ; മാര്‍ക്കറ്റ് നിശ്ചലം

Jaihind News Bureau
Thursday, August 6, 2020

 

ദുബായ് : യു.എ.ഇയിലെ അജ്മാന്‍ മാര്‍ക്കറ്റില്‍ ബുധനാഴ്ച നടന്ന വന്‍ അഗ്‌നിബാധ സംബന്ധിച്ച അന്വേഷണം ഊര്‍ജിതമാക്കി. ബുധനാഴ്ച നടന്ന സംഭവത്തില്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് തീ നിയന്ത്രണ വിധേയമായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം തീപിടിത്തം മൂലം ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു. വിപണി സ്തംഭിച്ചു. അജ്മാന്‍ വ്യവസായ മേഖലയിലെ പ്രധാന വിപണിയാണ് ബുധനാഴ്ച വൈകിട്ട് കത്തിനശിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് മണിക്കൂറുകള്‍ ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

teevandi enkile ennodu para