നേതാക്കളുടെ ധിക്കാരത്തോടെ ഉള്ള പെരുമാറ്റവും സ്വജനപക്ഷപാതവും സിപിഎമ്മില്‍ കൂട്ടരാജി; അടിമാലിയില്‍ 28 പേര്‍ കോണ്‍ഗ്രസിലേക്ക്

Jaihind Webdesk
Friday, February 10, 2023

ഇടുക്കി: നേതാക്കളുടെ ധിക്കാരത്തോടെ ഉള്ള പെരുമാറ്റവും സ്വജനപക്ഷപാതവും  കാരണം അടിമാലി കാഞ്ഞിരവേലിയില്‍ സിപിഎമ്മില്‍  കൂട്ടരാജി. അടിമാലി പഞ്ചായത്തിന്‍റെ ഇരുപതാം വാര്‍ഡായ കാഞ്ഞിരവേലി, കമ്പിലൈന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന സിപിഎം, സിഐടിയു പ്രവര്‍ത്തകരായ 28 പേരാണ് രാജിവച്ചത്. ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനും തീരുമാനിച്ചു.

നേതാക്കളുടെ ധിക്കാരത്തോടെ ഉള്ള പെരുമാറ്റവും സ്വജനപക്ഷപാതവും ആണ് പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കാന്‍ കാരണമെന്ന് കാണിച്ച് ഫ്‌ലെക്‌സ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ഞങ്ങള്‍ കോണ്‍ഗ്രസിലേക്ക് എന്നു പറഞ്ഞാണ് ഫ്ലക്സ്ബോര്‍ഡ് ആരംഭിക്കുന്നത്.