പത്താം ക്ലാസുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി

Jaihind Webdesk
Sunday, September 10, 2023

തിരുവനന്തപുരം: കാട്ടാക്കടയിലെ പത്താം ക്ലാസുകാരന്‍റെ മരണത്തിൽ പ്രതി പ്രിയ രഞ്ജനെതിരെ കൊലക്കുറ്റം ചുമത്തി. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ക്രൂരമായ കൊലപാതകമാണെന്ന് വ്യക്തമായത്. കുട്ടിയോട് പ്രിയരഞ്ജന് മുൻ വൈരാഗ്യം ഉണ്ടെന്നും പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയതായും കാട്ടാക്കട ഡിവൈഎസ്പി പറഞ്ഞു.

ഇക്കഴിഞ്ഞ 30 ആയിരുന്നു 15 വയസ്സുകാരൻ ആദി ശേഖർ കാറിടിച്ച് മരിച്ചത്. വാഹനമപകടം എന്നായിരുന്നു ആദ്യം കരുതിയെങ്കിലും പിന്നീട് സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കൊലപാതകം ആണെന്ന് വ്യക്തമായത്. അതേസമയം, പ്രിയരഞ്ജന് മറ്റു ക്രിമിനൽ പശ്ചാത്തലം ഉണ്ടോ എന്നും പോലീസ് പരിശോധിക്കും. കേസിൽ ഒളിവിൽ കഴിയുന്ന പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും ഡിവൈഎസ്പി പറഞ്ഞു.