ആരോഗ്യപ്രവർത്തകയെ ആക്രമിച്ച സംഭവം; ഡിവൈഎഫ്ഐക്കാർ ഉൾപ്പെടെയുള്ള പ്രതികളെ പിടികൂടുന്നതിൽ പൊലീസിന് അലംഭാവമെന്ന് പരാതി

Jaihind News Bureau
Thursday, August 27, 2020

 

കൊല്ലം: തങ്കശ്ശേരി കല്ലുകുളത്ത് ആരോഗ്യപ്രവർത്തകയെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടുന്നതിൽ പൊലീസ് അലംഭാവം കാട്ടുന്നതായി പരാതി. ഞായറാഴ്ചയാണ് ഡിവൈഎഫ്ഐ പ്രവർത്തകരും അനുഭാവികളും ഗുണ്ടാസംഘത്തിൽപ്പെട്ടവരും ഉൾപ്പെടെയുള്ള സംഘം ആരോഗ്യപ്രവർത്തകയെ മർദ്ദിച്ചത്. ഇവർ കൊല്ലം വെസ്റ്റ് പൊലീസിൽ പരാതിപ്പെട്ടെങ്കിലും രാഷ്ടീയ സ്വാധീനത്തെ തുടർന്ന്  പ്രതികളെ പിടികൂടുന്നതിൽ അലംഭാവം തുടരുകയാണ്. ശക്തികുളങ്ങര പി എച്ച്സിലെ ആരോഗ്യ പ്രവർത്തകയ്ക്കാണ് വീടിനു മുന്നിൽ വച്ച് മർദ്ദനമേറ്റത് . ഇവരുടെ മകനേയും സംഘം മർദ്ദിച്ചിരുന്നു.