പിടി തോമസിന്‍റെ നിര്യാണം : ഷാര്‍ജയില്‍ ‘ഇന്‍കാസ്’ യുഎഇ അന്തിമോപചാരം അര്‍പ്പിക്കും

JAIHIND TV DUBAI BUREAU
Thursday, December 23, 2021

ഷാര്‍ജ : കെപിസിസി വര്‍ക്കിങ് പ്രസിഡണ്ട് അന്തരിച്ച പി ടി തോമസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍, നാട്ടില്‍ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങ് നടക്കുന്ന യുഎഇ സമയം വൈകിട്ട് നാലിന് ഷാര്‍ജയില്‍ അന്തിമോപചാരം അര്‍പ്പിക്കും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് പരിപാടി. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചരയ്ക്കാണ് നാട്ടില്‍ സംസ്‌കാര ചടങ്ങ് നടക്കുക.

‘ഇന്‍കാസിന്റെ’ യുഎഇയിലെ എല്ലാ സെന്‍ട്രല്‍ യൂണിറ്റ് കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും കോണ്‍ഗ്രസ് അനുഭാവികളും പങ്കെടുക്കണമെന്ന് ഭാരവാഹികളായ മഹാദേവന്‍ വാഴശ്ശേരില്‍, മുഹമ്മദ് ജാബിര്‍, സുനില്‍ അസീസ് എന്നിവര്‍ അറിയിച്ചു.